ADVERTISEMENT

കെജിഎഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസിനൊപ്പം പൃഥ്വിരാജിന്റെ പാൻ ഇന്ത്യൻ സിനിമ. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാൻ എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ഇത്. നായകവേഷത്തിലും പൃഥ്വി എത്തും. ‘ടൈസൺ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി.

‘എന്റെ നാലാമത്തെ സംവിധാനസംരംഭം. എമ്പുരാന് ശേഷമുള്ള അടുത്ത ചിത്രം. സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. ഇത്തവണ വലിപ്പമേറും. ഞങ്ങളുടെ വീക്ഷണത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയിലെ വമ്പൻ നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ഒപ്പമുണ്ട്.’– ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു.

ADVERTISEMENT

മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി ചിത്രം എത്തും.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT