‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ, ബാക്കി എല്ലാം എ പോസിറ്റീവ്’: മികച്ച വിജയം നേടി മീനാക്ഷി അനൂപ്
Mail This Article
×
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി മലയാളത്തിന്റെ പ്രിയബാലതാരം മീനാക്ഷി അനൂപ്. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആണ്. ഫിസിക്സിന് ബി പ്ലസ് ഗ്രേഡ്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ, ബാക്കി എല്ലാം എ പോസിറ്റീവ്’ എന്നാണ് തന്റെ മാർക് ലിസ്റ്റിന്റെ ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്.
കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിലാണ് കോട്ടയം സ്വദേശിയായ മീനാക്ഷി പഠിച്ചത്. അനൂപ്– രമ്യ ദമ്പതികളുടെ മകളാണ്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. ആരിഷ് ആണ് സഹോദരന്‍.
എസ്എസ്എൽസിക്ക് 99.26 ശതമാനമാണ് ഇത്തവണത്തെ വിജയം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.