‘പാത്തൂ...നിന്നെയും നിന്റെ പാട്ടുകളും വീട്ടിൽ മിസ്സ് ചെയ്യും...’: സംഗീതത്തിൽ ബിരുദ പഠനത്തിന് പ്രാർഥന ലണ്ടനില്‍
Mail This Article
ലണ്ടനിലെ ഗോൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിയില്‍ സംഗീതത്തിൽ ബിരുദ പഠനത്തിനു ചേർന്ന് ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ മകൾ പ്രാർഥന.
‘ഇതാ, രാപ്പാടി ഞങ്ങളുടെ കൂട്ടിൽനിന്ന് പറന്നുയരുന്നു…അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക്...’ എന്നാണ് മകളെ വിമാനത്താവളത്തിൽ യാത്രയാക്കുന്ന വിഡിയോ പങ്കുവച്ച് പൂർണിമ കുറിച്ചത്.
‘റാം’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലുള്ള ഇന്ദ്രജിത്ത് മകളെ വരവേൽക്കാൻ യുകെ വിമാനത്താവളത്തിൽ എത്തിയിരുന്നു. ‘‘പാത്തു, ഇത് നിനക്ക് നിന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ! ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്. നിനക്ക് എല്ലാ ആശംസകളും നേരുന്നു.. അച്ഛ എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും.. അമ്മയും നാച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും വീട്ടിൽ മിസ്സ് ചെയ്യും...ഉയരത്തിൽ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ...’’ - മകൾക്കൊപ്പം ലണ്ടനിലെ കോളജിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചു.
രണ്ടുമക്കളാണ് ഇന്ദ്രജിത്തിനും പൂർണിമയ്ക്കും– പ്രാർഥനയും നക്ഷത്രയും. മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാർഥന പാടിയിട്ടുണ്ട്.