ADVERTISEMENT

അന്തരിച്ച നടൻ കാര്യവട്ടം ശശികുമാറിന്റെ ഓർമകൾ പങ്കുവച്ച് നടി സീമ.ജി.നായർ.

‘പ്രണാമം... സിനിമ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു... പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു... എല്ലാവരോടും സ്നേഹമായി പെരുമാറിയിരുന്ന ആൾ... ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആൾ... ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോൺ വരുമ്പോൾ ഞാൻ കട്ടപ്പനയിൽ ആണ്...ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു...അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകൾ പോയി തുടങ്ങിയിരുന്നു... ആരുടേയും സഹായത്തിനു കാത്തു നിൽക്കാതെ... ഒരുപാട് പേർക്ക് ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി...എന്ത് പറയാൻ...ഒന്നുമില്ല പറയാൻ...’.– സീമ കുറിച്ചതിങ്ങനെ.

ADVERTISEMENT

സിനിമ–സീരിയൽ രംഗത്തു സജീവമായിരുന്ന ശശികുമാർ 1989ല്‍ ‘ക്രൈംബ്രാഞ്ച്’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. നാഗം, മിമിക്‌സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോല്‍, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി തുടങ്ങി ഇരുപതോളം സിനിമകളില്‍ വേഷമിട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT