ADVERTISEMENT

‘മണി പസിക്കിത് മണി...’

പൊന്നിയിൻ സെൽവൻ ട്രെയിലർ ലോഞ്ചിനിടെ നടൻ പ്രഭുവിനെ അനുകരിച്ചു, പ്രിയതാരം ജയറാം പറഞ്ഞ ഈ ഡയലോഗ് വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. ജയറാമിന്റെ പ്രകടനം രജനികാന്തും കമൽഹാസനും ഐശ്വര്യറായിയും അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ADVERTISEMENT

ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് തിരിച്ചുപറഞ്ഞ ഹോട്ടൽ ജീവനക്കാരന്റെ വിഡിയോയാണ് വൈറല്‍. ജയറാമിന്റെ മകനും യുവനായകനുമായ കാളിദാസ് ജയറാം ആണ് വിഡിയോ പങ്കുവച്ചത്.

ജയറാമും ഭാര്യ പാർവതിയും മകൾ മാളവികയും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരൻ ‘മണി പസിക്കിത് മണി’ എന്നു പറയുന്നതാണ് വിഡിയോ. ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നതും ചിരി അടക്കാനാകാതെ ഇരിക്കുന്ന പാർവതിയെയും വിഡിയോയിൽ കാണാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT