ADVERTISEMENT

ഉണ്ണി മുകുന്ദനെയും ബാലതാരങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’ നൂറ് കോടി ക്ലബ്ബിൽ. സിനിമയുടെ ആഗോള കലക്‌ഷനാണിത്. നാൽപത് ദിവസം കൊണ്ടാണ് ഈ നേട്ടം.

‘നന്ദി. സന്തോഷം. അഭിമാനം.

ADVERTISEMENT

ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ...

മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’.– ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒന്നര മാസം പിന്നിടുമ്പോഴും മികച്ച കലക്ഷൻ നേടി പ്രദർശനം തുടരുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം വൻ സാമ്പത്തിക നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിനു പുറത്ത് ബെംഗളൂർ, മുംബൈ, ഡൽഹി എന്നിവടങ്ങളിലും സിനിമ ശ്രദ്ധിക്കപ്പെട്ടു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.



ADVERTISEMENT





ADVERTISEMENT