ADVERTISEMENT

ശങ്കർ രാമകൃഷ്ണൻ എഴുതി സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം വരുന്നു. റാണി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഉർവശി, ഭാവന, ഹണി റോസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് പേരും താരനിരയും നൽകുന്ന സൂചന. മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ, ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിനായക് ഗോപാൽ ആണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT