ADVERTISEMENT

നടൻ ഇന്നസന്റിന്റെ വിയോഗത്തിൽ വേദന താങ്ങാനാകാതെ സഹപ്രവർത്തകർ. പ്രിയപ്പെട്ട ഇന്നസന്റിന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ പങ്കുവച്ച കുറിപ്പിലും ആ വേദന നിഴലിക്കുന്നു.

‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...’.– മോഹൻലാൽ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT