ADVERTISEMENT

വിവാഹ വാർഷിക ദിനത്തിൽ, ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകൾ കുറിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. ‘ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ. എന്റെ ശക്തിയുടെ നെടുംതൂണായി നിൽക്കുന്നതിന് നന്ദി! എത്ര വർഷമായെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പിന്നിൽ ഇരിക്കുന്നുണ്ട്’.– ഭാര്യ സ്മിതയ്ക്ക് ഒപ്പമുള്ള സെൽഫി പങ്കുവച്ച് വിജയ് കുറിച്ചതിങ്ങനെ. അച്ഛനും അമ്മയും മിറര്‍ സെല്‍ഫി പകര്‍ത്തുമ്പോള്‍ പുറകിലിരുന്ന് മകൻ ഫോണില്‍ നോക്കുന്നത് ചിത്രത്തിൽ കാണാം.

മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനിയ്ക്ക് കീഴിൽ ഒരുപിടി ജനപ്രിയ സിനിമകൾ വിജയ് ബാബു ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

നിരവധി പേരാണ് വിജയ് ബാബുവിന്റെ വിവാഹ വാർഷിക പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT