ത്രില്ലർ എക്സ്പീരിയൻസ് ഉറപ്പ് നൽകി ‘കണ്ണൂർ സ്ക്വാഡ്’: ട്രെയിലർ ഹിറ്റ്
Mail This Article
ത്രില്ലർ എക്സ്പീരിയൻസ് ഉറപ്പ് നൽകി കണ്ണൂർ സ്ക്വാഡ് ട്രെയിലർ. മമ്മൂട്ടിയുടെ പൊലീസ് വേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ ഗ്രേറ്റ് ഫാദർ, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്നു.
എസ്. ജോർജാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തിനോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജാണ്.
മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻസ്.