ADVERTISEMENT

നടനും സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസറും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി പുറത്തു വരുന്നത് ശനിയാഴ്തയാണ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുമ്പോൾ മാധ്യമങ്ങളെ അധിക്ഷേപിച്ചും അശ്ലീലം പറഞ്ഞും ഷിയാസ് കരീമിന്റെ ഫെയ്സ്ബുക്ക് വിഡിയോ. താന്‍ ജയിലിലല്ല ദുബായിലാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ ഷിയാസ് പറയുന്നു.

‘ഞാൻ ജയിലിലല്ല, ദുബായിലാണ്. ഇവിടെ നല്ല അരികിട്ടും എന്നറിഞ്ഞ് വന്നതാണ്. നാട്ടിൽ വന്നിട്ട് ഞാൻ തരുന്നുണ്ട്. ഞാൻ വരുന്നുണ്ട്. വന്നിട്ട് കാണാം.’

ADVERTISEMENT

വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറാണ് പരാതിക്കാരിയായ യുവതി. നടനുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. 11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിലുണ്ട്.

എറണാകുളത്തേയ്ക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇൻസ്പെക്ടർ ജി.പി.മനുരാജിന്റെ നേതൃത്വത്തിലാണ് ചന്തേര പൊലീസിന്റെ അന്വേഷണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT