ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരങ്ങളായ മിയയും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ദീപാവലി ദിവസം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെയും കുടുംബത്തെയും കാണാന്‍ ഭാവന മിയയുടെ കൊച്ചിയിലെ വീട്ടിലെത്തി.

‘ഒരുപാട് നാള്‍ കാത്തിരുന്ന കൂടിച്ചേരല്‍ ദീപാവലി ദിവസം വൈകുന്നേരം സംഭവിച്ചു. ഇനി വരാനിരിക്കുന്ന ദീപാവലിയിൽ ഓർക്കാൻ ഒരു മനോഹര സായാഹ്നം. ഭാവന കൂടെയുള്ളപ്പോള്‍ ഒരു നിമിഷം പോലും സങ്കടം തോന്നുന്ന നിമിഷം ഉണ്ടാവില്ല. ഇതുപോലെ ചിരിയും സ്നേഹവും എന്നും പകര്‍ന്നു നല്‍കുക’. –ഭാവന വന്ന സന്തോഷം പങ്കുവച്ച്, ചിത്രങ്ങൾക്കൊപ്പം മിയ കുറിച്ചതിങ്ങനെ.

ഭാവന നായികയായ ‘ഡോക്ടർ ലവ്’ മിയ അഭിനയിച്ച ആദ്യ സിനിമകളിലൊന്നാണ്. ‘ഹലോ നമസ്‌തേ’ എന്ന ചിത്രത്തില്‍ ഇരുവരും തുല്യ പ്രാധാന്യമുള്ള നായികമാരായി.

ADVERTISEMENT
ADVERTISEMENT