ADVERTISEMENT

‘ജയ് ഗണേഷ്’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ നിന്നു വീണു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയതിനു പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി താരം രംഗത്തെത്തി. വീൽ ചെയറിന്റെ ഡിസൈൻ കാരണമാണ് പരുക്കുകളൊന്നും സംഭവിക്കാത്തതെന്നും അല്ലെങ്കിൽ വലിയൊരു അപകടമായി ഇത് മാറുമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ചെയർ പുറകോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

രഞ്ജിത്ത് ശങ്കർ ആണ് ജയ് ഗണേഷിന്റെ രചനയും സംവിധാനവും. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ADVERTISEMENT

‘ജയ് ഗണേഷ് നന്നായി തന്നെ മുന്നോട്ടുപോകുന്നു. ഇന്നലെ ചെറിയൊരു അപകടം സെറ്റിൽ സംഭവിച്ചു. ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല. തലയ്ക്ക് പരുക്ക് സംഭവിച്ചോ എന്ന് ഒരുപാട് പേർ മേസേജ് അയച്ചു. ഒരു കുഴപ്പവുമില്ല. വലിയൊരു അപകടമാകുമായിരുന്നു. ആ വീൽ ചെയറിന്റെ ഡിസൈന്‍ കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്’.– ഉണ്ണി പറഞ്ഞു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT