ADVERTISEMENT

കുമ്പളങ്ങി നൈറ്റ്സിലെ സതിയെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി ഷീല രാജ്കുമാർ വിവാഹമോചിതയാകുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവാഹം ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ‘‘ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും.’’–ഭർത്താവ് ആയ ചോളനെ ടാഗ് ചെയ്ത് നടി ട്വീറ്റ് ചെയ്തു. അഭിനയ ശിൽപശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭർത്താവ്. ഭരതനാട്യം നർത്തകിയെന്ന നിലയിലും കലാലോകത്ത് ശ്രദ്ധേയയാണ് ഷീല.

വിവാഹമോചനത്തിന്റെ കാരണം വ്യക്തമല്ല. 2014ലായിരുന്നു ഇവരുടെ വിവാഹം. ചോളൻ ഒരുക്കിയ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെയായിരുന്നു വിവാഹം.

sheela-2
ADVERTISEMENT

2016ല്‍ ആറാത്തു സിനം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. ടു ലെറ്റ് എന്ന ചിത്രമാണ് ഷീലയുടെ കരിയര്‍ മാറ്റിമറിച്ചത്. മണ്ഡേലയിലെ തേൻമൊഴിയെന്ന കഥാപാത്രവും അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. പിച്ചൈക്കാരൻ 2, ജോതി, ന്യൂഡിൽസ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ. കാർത്തിക് സുബ്ബരാജിന്റെ ജിഗർതാണ്ഡ ഡബിൾ എക്സിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT