ADVERTISEMENT

‘ആര്‍.ഡി.എക്‌സ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫ്നയാണ് വധു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT

‘ഗോദ’ എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിന്റെ സഹസംവിധായകനായാണ് നഹാസ് സിനിമയിലെത്തിയത്. സ്വതന്ത്ര സംവിധായകനായ ആര്‍.ഡി.എക്‌സ് ഗംഭീര വിജയമായി, 100 കോടി ക്ലബ്ബില്‍ ഇടം നേടി. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി.

ADVERTISEMENT
ADVERTISEMENT