ADVERTISEMENT

കേരളത്തിനൊപ്പം തമിഴ് നാട്ടിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. റിലീസ് ചെയ്ത് 12 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോള കലക്ഷനിൽ 100 കോടി ക്ലബ്ബില്‍ എത്തി. അന്യഭാഷകളിലും വിദേശത്തും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

ഇന്ത്യയിൽ നിന്നു മാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും നാൽപതുകോടിക്കു മുകളിൽ ലഭിച്ചു. പതിനൊന്നുദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 15 കോടി രൂപ.

ADVERTISEMENT

‘മഞ്ഞുമ്മൽ ബോയ്സ്’ തെലുങ്ക് പതിപ്പും റിലീസിനൊരുങ്ങുകയാണ്. സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT