ADVERTISEMENT

നടൻ കുഞ്ചന്റെ മകള്‍ സ്വാതി കുഞ്ചൻ വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരൻ. പ്രശസ്ത ഫാഷൻ ഡിസൈനർ കൂടിയാണ്‌ കുഞ്ചൻ, ശോഭ ദമ്പതികളുടെ ഇളയ മകളായ സ്വാതി. ശ്വേതയാണ് മറ്റൊരു മകൾ.

വിവാഹ ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു. ശ്രീനിവാസൻ, ബാലചന്ദ്ര മേനോൻ, ബിന്ദു പണിക്കർ, കുഞ്ചാക്കോ ബോബൻ, ലാൽ, ആന്റോ ജോസഫ്, സിദ്ദീഖ്, ജയസൂര്യ എന്നിവരും എത്തിച്ചേർന്നു. കുഞ്ചനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും കുടുംബവും. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, അവരുടെ കുടുംബം എന്നിങ്ങനെ മമ്മൂട്ടിയുടെ കുടുംബത്തിലെ എല്ലാവരും ചടങ്ങിനെത്തി.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT