ADVERTISEMENT

പിതാവ് ബോബൻ കുഞ്ചാക്കോയുടെ ഇരുപതാം ചരമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ കുഞ്ചാക്കോ ബോബൻ.

‘അപ്പാ, ഞങ്ങളുടെ ജീവിതത്തിലെ അദൃശ്യവും സർവവ്യാപിയുമായ സാന്നിധ്യം താങ്കളാണ്. അങ്ങയെക്കുറിച്ചുള്ള ഒാർമകൾ ഞങ്ങളിലൂടെ ജീവിക്കുന്നു. ആ വാക്കുകളും പ്രവർത്തികളും തരുന്ന കരുത്താണ് ഒന്നിച്ച് ശക്തരായി മുന്നോട്ടു പോകാൻ ഞങ്ങളെ പ്രാപ്തരാക്കുന്നത്. അങ്ങയെ ഒാർമകളിൽ ഞങ്ങൾ ഇവിടെ ഒത്തു ചേരുമ്പോൾ അപ്പൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ അനുഭവിച്ച അതേ സ്നേഹവും സന്തോഷവുമാണ് ഞാൻ അനുഭവിക്കുന്നത്. നന്ദി അപ്പാ, ഇൗ കുടുംബത്തെയും കൂട്ടുകാരെയും സിനിമയെയും തന്നതിന്’ എന്നാണ് ഓർമദിനത്തിന് കുടുംബസമേതം പള്ളിയിലും കല്ലറയിലും പോയി പ്രാർഥിക്കുന്ന വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് താരം കുറിച്ചത്.

ADVERTISEMENT

അപ്പൻ തന്നെ എടുത്തുകൊണ്ടു നിൽക്കുന്ന ബാല്യകാലത്തെ ചിത്രവും അമ്മയെ ചേർത്തുപിടിച്ച് പള്ളിയിലേക്കു നടക്കുന്ന തന്റെ ഒരു ചിത്രവും കുഞ്ചാക്കോ ബോബൻ പങ്കു വച്ചവയിലുണ്ട്.

ADVERTISEMENT
ADVERTISEMENT