ADVERTISEMENT

നടൻ സിദ്ദീഖിന്റെ മകനും നടനുമായ ഷാഹിൻ സിദ്ദീഖിനും ഭാര്യ ഡോ. അമൃത ദാസിനും പെൺകുഞ്ഞ് ജനിച്ചു. സാപ്പിയുടെ വേർപാടിന്റെ മുറിവുണക്കാൻ വീട്ടിൽ കുഞ്ഞതിഥിയെത്തിയ സന്തോഷം അമൃതയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

"രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു. ദുഅ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു." ഡോ. അമൃത സമൂഹമാധ്യമത്തിൽ കുറിച്ചു. കുഞ്ഞിന്റെ കാലുകളുടെ ചിത്രത്തിനൊപ്പമുള്ള അമൃതയുടെ പോസ്റ്റ്. 

siddique-grand-daughter

ജൂലൈ 10 നാണ് ദമ്പതികൾക്ക് കുട്ടി ജനിച്ചതെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം. 

മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ താരമാണ് ഷാഹിൻ സിദ്ദിഖ്. 'കസബ', 'ടേക്ക് ഓഫ്', 'ഒരു കുട്ടനാടൻ ബ്ലോഗ്', 'വിജയ് സൂപ്പറും പൗർണ്ണമിയും' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ റാഷിൻ അന്തരിച്ചത്. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്റെ അന്ത്യം.

ADVERTISEMENT
ADVERTISEMENT