ADVERTISEMENT

തെന്നിന്ത്യൻ നടിയും ഡബ്ബിങ് ആർടിസ്റ്റുമായ രവീണ രവി വിവാഹിതയാകുന്നു.‘വാലാട്ടി’ സിനിമയിലൂടെ സംവിധായകൻ ദേവൻ ജയകുമാർ ആണ് വരൻ. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്.

സമൂഹ മാധ്യമങ്ങളിലൂെടയാണ് ഇരുവരും പ്രണയ വാർത്ത സ്ഥിരീകരിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റേയും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടേയും മകളാണ് രവീണ രവി. മുപ്പതിലധികം മലയാള ചിത്രങ്ങളിൽ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്. റോക്കി, ലവ് ടുഡേ, മാമന്നൻ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിലും അഭിനയിച്ചു.

ADVERTISEMENT

സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും (ജയകുമാർ) ശ്രീകലയുടെയും മകനാണ് ദേവൻ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT