മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ നിഷാദ് യൂസഫിനെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഹരിപ്പാട് സ്വദേശിയായ നിഷാദ് ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. 2022 ൽ തല്ലുമാലയ്ക്ക് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ, ആലപ്പുഴ ജിംഖാന, തരുൺ മൂർത്തി-മോഹൻലാൽ എന്നിവയാണ് റിലീസ് ആകാനുള്ള ചിത്രങ്ങൾ.