ADVERTISEMENT

അന്തരിച്ച നടി മീന ഗണേഷുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങളിൽ പ്രതികരണവുമായി നടി സീമ ജി. നായർ. മീന ഗണേഷിന്റെ ആങ്ങളയുടെ മകളാണ് സീമ ജി. നായരെന്നും അവർക്കു വയ്യാതായപ്പോൾ സീമ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിച്ച് ഒരു സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

‘നല്ലൊരു ദിനം നേരുന്നു. ഇന്നലെ ഞാൻ ഒരു പോസ്റ്റിട്ടിരുന്നു, കുറെ പേരെങ്കിലും അത് കണ്ടിട്ടുണ്ടാകും, മീന ഗണേഷ് അമ്മയുമായി ബന്ധപ്പെട്ട പോസ്റ്റ്. ഇന്നലെ ഉച്ചയോടെ ദുബൈയിൽ നിന്നു അതിട്ട ശിൽപയുടെ ഫോൺ വന്നു. പരിചയം ഇല്ലാത്തതുകൊണ്ടും, വർക്കിൽ ആയതു കൊണ്ടും എടുക്കാൻ പറ്റിയില്ല. തുടരെ തുടരെയുള്ള ഫോൺ വന്നപ്പോൾ അത് എടുത്തു. അവർ ദുബൈയിൽ നല്ല രീതിയിൽ ജീവിക്കുന്നവർ ആണെന്നും, ഭർത്താവ് അവിടെ വലിയ കമ്പനിയിൽ ഉദ്യോഗസ്ഥൻ ആണെന്നും, അവർ അങ്ങനെ ചെയ്യില്ലെന്നും, അവരുടെ ചേച്ചിയുടെ മകൾ വീട്ടിൽ ചെന്നപ്പോൾ അവരുടെ ഫോൺ എടുത്തു msg ഇട്ടതാണെന്നും പറഞ്ഞു. എന്തോ,ഏതോ... പക്ഷെ എനിക്ക്‌ ആ msg ഇട്ട ആളെ നേരിട്ട് കാണണം എന്ന് പറഞ്ഞു, രാത്രി 9 മണിയോടെ ബോട്ടിം കോളിൽ ഞാൻ അവരെ കണ്ടു, ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു അവർ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല, എവിടെയോ ഒരു ഇന്റർവ്യൂവിൽ കേട്ടതാണ്, അങ്ങനെ കമന്റിട്ടതാണെന്നു പറഞ്ഞു. എന്തായാലും അങ്ങനെ ഒരു ഇന്റർവ്യൂ ആരും കൊടുത്തിട്ടില്ല. ബോട്ടിമിൽ വന്ന screenshot ഫോട്ടോ എടുത്തിട്ടുണ്ട്. അതിവിടെ ഞാൻ ഇടുന്നില്ല. പക്ഷെ ഒരു കാര്യം ഞാൻ പറയട്ടെ, എന്തിനു വേണ്ടി ആണേലും, ആർക്കു വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അറിയാത്ത കാര്യങ്ങൾ പറയരുത്. അവർ ഇത്രയും സംസാരിച്ച സ്ഥിതിക്ക് ഇന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യും. അവരുടെ പാപ്പന്റെയും, മേമയുടെയും ഫോട്ടോ സ്ക്രീൻ ഷോട്ട് വച്ച് ഞാൻ ആ പോസ്റ്റിട്ടതു കൊണ്ടു അവർക്കു വിഷമം ആയി പോയെന്നു. കാര്യമല്ലാത്ത കാര്യങ്ങൾ എഴുതുമ്പോൾ മറ്റുള്ളവരുടെ മനസിനെ കുറിച്ച് അവർ ചിന്തിച്ചില്ല. എല്ലാരും പോട്ടെ, പോട്ടെ എന്ന് പറഞ്ഞപ്പോൾ ഞാനിതിനെ പിന്നാലെ പോകാൻ കാരണം, മീനാമ്മ എന്റെ അച്ഛന്റെ പെങ്ങൾ ആണെന്നും, ആപത്തു കാലത്തു ഞാൻ അവരെ തിരിഞ്ഞു നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കിൽ ആണ്. ചിലർക്ക് ഇത് നിസ്സാരം ആയി തോന്നാം, പക്ഷെ എനിക്കതു അത്ര നിസ്സാരം അല്ല’.– സീമ ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT