ADVERTISEMENT

‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാല്‍. സംവിധായകൻ ജീത്തു ജോസഫ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചാണ് മോഹൻലാലിന്റെ പ്രഖ്യാപനം.

മലയാള സിനിമ കണ്ട ചരിത്ര വിജയമാണ് ദൃശ്യം ഒന്നാം ഭാഗം. ദൃശ്യം രണ്ടാം ഭാഗവും മികച്ച വിജയം നേടി. ഒടുവില്‍ മോഹൻലാല്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്.

ADVERTISEMENT

ജീത്തു ജോസഫ് സംവിധാനം ചെയ്‍ത ചിത്രമാണ് ദൃശ്യം. മോഹൻലാലിന് പുറമേ മീന, അൻസിബ, എസ്‍തര്‍ അനില്‍, ആശാ ശരത്, റോഷൻ ബഷീര്‍, കലാഭവൻ ഷാജോൺ, സിദ്ദീഖ് തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്. രണ്ടാം ഭാഗം ഒടിടി റിലീസായിരുന്നു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT