ADVERTISEMENT

നടി ചിത്ര നായർ വിവാഹിതയായി. ലെനീഷ് ആണ് വരൻ. വിവാഹ വിഡിയോ ചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ചിത്ര നായർ. തന്റെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തിൽ സംഭവിച്ചതാണെന്നും അധികം വൈകാതെ വിവാഹമോചനം നടന്നുവെന്നും ചിത്ര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആദ്യ ബന്ധത്തിൽ ചിത്രയ്ക്ക് ഒരു മകനുണ്ട്. പതിനാല് വയസ്സുകാരനായ അദ്വൈത് ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT