ADVERTISEMENT

ശബരിമലയില്‍ അയ്യപ്പ ദർശനത്തിനെത്തി നടൻ മോഹൻലാൽ. പമ്പയിലെത്തിയ മോഹൻലാൽ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മല കയറിയത്. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ പുലർച്ചെ നട തുറന്ന ശേഷമാകും മലയിറങ്ങുക.

ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് അർപ്പിച്ചു. 

ADVERTISEMENT

മോഹൻലാൽ പ്രധാന വേഷം അവതരിപ്പിക്കുന്ന എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തിന്റെ ശബരിമല സന്ദർശനം. 

ADVERTISEMENT
ADVERTISEMENT