ADVERTISEMENT

പൊതുപരിപാടിയിൽ അവതരിപ്പിച്ച തന്റെ നൃത്തത്തെ ട്രോളുന്നവർക്ക് മറുപടിയുമായി നടി മിയ ജോർജ്. 2 മണിക്കൂർ നീണ്ടു നിന്ന നൃത്ത പരിപാടിയുടെ അവസാന 5 മിനിറ്റിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും ഇനിയും ട്രോളുകൾ ഉണ്ടായിക്കോട്ടെ, റോയൽറ്റി ചോദിക്കുന്നില്ലെന്നും മിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘2 മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകൾ കേട് വന്നതിനാൽ അവർക്ക് അവസാന 5 മിനിറ്റ് മാത്രമേ ക്യാമറയിൽ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പോൾ മിനിമം റെക്കോർഡിങ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേ വിഡിയോയിൽ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാൻ.

ADVERTISEMENT

പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക, വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കയ്യിൽ വച്ചോളൂ ട്ടാ’.– മിയ ജോർജ് കുറിച്ചു. നിരവധിയാളുകളാണ് മിയയുടെ പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായെത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT