തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ‘തുടരും’ സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുമ്പോൾ, സിനിമ കണ്ടിറങ്ങിയ സംവിധായകൻ തരുൺ മൂർത്തിയുടെ ഫോണിലേക്ക് മോഹൻലാൽ വിഡിയോ കോള്‍ വിളിച്ചതിന്റെ വിശേഷങ്ങളാണ് ആരാധകർ ആഘോഷമാക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം സിനിമയുടെ പൂനെയിലുള്ള സെറ്റിൽ നിന്നാണ് മോഹൻലാൽ തരുൺ മൂർത്തിയെ വിഡിയോ കാൾ ചെയ്തത്. ചുറ്റും കൂടി നിന്ന ആരാധകരും മോഹൻലാലിനെ ആശംസ അറിയിച്ചു.
ഇവിടെയെല്ലാം ഓക്കേ ആണെന്ന് തരുൺ മോഹൻലാലിനോട് പറയുകയും തിയേറ്ററിന് പുറത്തെ ആരാധകരെയും അഭിപ്രായങ്ങളും മോഹൻലാലിനെ കാണിക്കുകയും ചെയ്യുന്ന ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.