ADVERTISEMENT

മലയാളത്തിന്റെ പ്രിയനടനും നിർമാതാവുമായ മണിയൻ പിള്ള രാജു കാൻസറിനോട് പൊരുതി ജീവിതത്തിലേക്കും അഭിനയരംഗത്തേക്കും മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും പ്രിയപ്പട്ടവരും.

തൊണ്ടയില്‍ കാന്‍സര്‍ ആയിരുന്നുവെന്നും റേഡിയേഷനും കീമോയും കഴിഞ്ഞുവെന്നും ‌അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, തനിക്കു കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടി നല്‍കിയ ഉപദേശത്തെ കുറിച്ച് ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് താരം.

ADVERTISEMENT

‘‘ഞാന്‍ നിസാര കാര്യങ്ങള്‍ക്ക് അപ്‌സെറ്റാകുകയും ചെയ്യുന്ന തളരുകയും ആളാണ്. പക്ഷെ അതൊക്കെ വളരെ ചെറിയ നിമിഷങ്ങിലേക്ക് മാത്രമാണ്. പിന്നെ ഞാന്‍ അതില്‍ നിന്നു തിരിച്ചു വരും. ഞാന്‍ ഒരു ഫൈറ്ററാണ്.

ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോൾ ആ നിമിഷം ഞാൻ ഒന്നു തളർന്നു പോയി, എന്റെ ജീവിതം ഇവിടെ തീര്‍ന്നല്ലോ എന്ന്. ഇനി എന്താ ചെയ്യുക ? പിന്നെ ഞാൻ ആലോചിച്ചു, ഫൈറ്റ് ചെയ്യാം എന്ന്. ഞാൻ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞു. ‘ഫൈറ്റ് ചെയ്യണമെടാ ഫൈറ്റ് ചെയ്യണം. നമ്മളൊക്കെ ഇവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നതല്ലല്ലോ.നീ ഫൈറ്റ് ചെയ്യടാ’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനും ആലോചിച്ചു. നമ്മൾ‍ തളർന്നാൽ പോയി’’. – മണിയൻ പിള്ള രാജു പറഞ്ഞു.

ADVERTISEMENT

ചിലരൊക്കെ വേദനിപ്പിക്കും പോലെ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ‘‘ഞാൻ മരിച്ചു പോയോന്ന് എന്നോടു തന്നെ വിളിച്ചു ചോദിച്ച ഒരാളുണ്ട്’’.– മണിയൻ പിള്ള രാജു പറയുന്നു.

താൻ ഇനിയും പൊരുതുമെന്നും സിനിമകൾ നിർമിക്കുമെന്നും അഭിനയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ADVERTISEMENT
ADVERTISEMENT