കൂടുതൽ മെലിഞ്ഞ്, തകർപ്പൻ മേക്കോവറിൽ, തെന്നിന്ത്യയുടെ പ്രിയ നടി അഭിരാമി. ‘Felt like a lux soap model in this beautiful pastel!’ എന്ന കുറിപ്പോടെയാണ് തന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് അഭിരാമിയുടെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിരാമി 1995ൽ അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തെത്തിയത്.