ADVERTISEMENT

രുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ താരനായികയായിരുന്നു സിമ്രാൻ. സൂപ്പർതാരങ്ങള്‍ക്കൊപ്പം വൻഹിറ്റുകളിൽ തിളങ്ങിയ സിമ്രാൻ വിവാഹ ശേഷം അഭിനയരംഗത്തു നിന്നു മാറി നിന്നെങ്കിലും സമീപകാലത്തു തിരികെയെത്തി.

ഇപ്പോഴിതാ, സിമ്രാന്റെ ഒരു പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. സാരി ധരിച്ച്, സിംപിൾ ലുക്കിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് താരം. ഈ വിഡിയോ സിമ്രാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

മോഡേണ്‍ വസ്ത്രങ്ങളേക്കാള്‍ സാരിയാണ് ഇഷ്ടമെന്ന് അടുത്തിടെ ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. കോട്ടണ്‍ സാരിയോടാണ് കൂടുതല്‍ പ്രിയമെന്നും 350 രൂപ മുതല്‍ 15000 രൂപ വരെ വിലയുള്ള കോട്ടണ്‍ സാരികള്‍ താന്‍ വാങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

‘ചിലര്‍ക്ക് സാരിയുടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയാറുണ്ട്. എന്നാല്‍ എനിക്ക് ഏറ്റവും കംഫര്‍ട്ടബ്‌ളായ വസ്ത്രമാണ് സാരി. ജീന്‍സും ടീഷര്‍ട്ടും ജീന്‍സും കുര്‍ത്തയും പോലെ തന്നെയാണിതും. വലിയ ബോര്‍ഡറുകളുള്ള സാരിയാണ് ഏറ്റവും ഇഷ്ടം. ഒരേ പാറ്റേണില്‍ തന്നെയുള്ള പല നിറത്തിലുള്ള സാരികള്‍ എന്റെ കളക്ഷനിലുണ്ട്. ചിലപ്പോള്‍ സാരിയേക്കാള്‍ കൂടുതല്‍ പൈസ ബ്ലൗസ് തയ്ക്കാന്‍ ചെലവാകും. പേസ്റ്റല്‍ നിറങ്ങളിലുള്ള സാരികളോടാണ് കൂടുതല്‍ ഇഷ്ടം. ബേബി പിങ്ക്, ബെയ്ജ്, ലാവന്‍ഡര്‍, പിസ്ത എന്നീ നിറങ്ങളിലുള്ള സാരികള്‍ മനോഹരമാണ്. ഓര്‍ഗാന്‍സ സാരികളോടും പ്രത്യേക താത്പര്യമുണ്ട്. ആദ്യമായി സാരി വാങ്ങുന്നത് കൊളേജില്‍ പഠിക്കുമ്പോഴാണ്. ആ സാരി ഇപ്പോഴും ഓര്‍മയിലുണ്ട്. പച്ചയും മഞ്ഞയും കലര്‍ന്ന ഒരു ഷിഫോണ്‍ സാരി. കൊളേജിലെ പരിപാടികള്‍ക്ക് മിക്കപ്പോഴും അമ്മയുടെ സാരിയാണ് ധരിക്കാറുള്ളത്. നല്ല സാരിയാണെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ എവിടെ നിന്നും വാങ്ങും. ബ്രാന്‍ഡും വിലയുമൊന്നും നോക്കില്ല. എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ 100 രൂപ കൊടുത്തും ലക്ഷങ്ങള്‍ കൊടുത്തും സാരി വാങ്ങും. വലിയ വില കൊടുത്ത് വാങ്ങുന്ന സാരിയാണ് ഏറ്റവും നല്ലതെന്ന് കരുതുന്നില്ല. സാരി മെറ്റീരിയലുകളും കളറും എനിക്ക് കംഫര്‍ട്ടബ്ള്‍ ആണെങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സാരിയുടുത്ത് നില്‍ക്കണമെന്ന് പറഞ്ഞാലും എനിക്ക് പ്രശ്‌നമില്ല’.- സിമ്രാന്‍ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT