അമ്പമ്പോ... അമ്പരപ്പിക്കും മാറ്റം! 80ൽ നിന്ന് 65 കിലോയിലേക്ക്: ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് ഗ്രേസ് ആന്റണി Grace Antony's Incredible Body Transformation
Mail This Article
ബബ്ലി ആൻഡ് ഛബ്ബി ലുക്കൊക്കെ പഴയ കഥ. ആരെയും ഞെട്ടിപ്പിക്കുന്ന ബോഡി ട്രാൻസ്ഫർമഷൻ നടത്തി ഞെട്ടിച്ച് നടി ഗ്രേസ് ആന്റണി. എട്ട് മാസം കൊണ്ട് 15 കിലോ കുറച്ച പ്രചോദന കഥ സോഷ്യൽ മീഡിയയിൽ ഗ്രേസ് പങ്കുവച്ചിട്ടുണ്ട്. ട്രാൻസ്ഫോർമേഷന്റെ ചിത്രങ്ങളും ഗ്രേസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഫിറ്റ്നസിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് പറയുന്ന ഗ്രേസ് ഈ യാത്രയും പ്രയത്നവും നിശബ്ദ പോരാട്ടമായിരുന്നുവെന്നും കുറിക്കുന്നു.
ഗ്രേസ് ആന്റണി പങ്കുവച്ച കുറിപ്പ്:
എട്ട് മാസം. 15 കിലോ. ജീവിത വഴിയിലെവിടെയോ നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതിയ എന്റെ ഒരു പതിപ്പ്. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നിശബ്ദ പോരാട്ടങ്ങളായിരുന്നു. കരഞ്ഞു പോയ ദിനരാത്രങ്ങൾ, എന്നെത്തന്നെ സംശയിച്ച നിമിഷങ്ങൾ, എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സ്വയം ചോദിച്ച ദിവസങ്ങൾ.
എന്നാൽ പോരാട്ടങ്ങൾക്കും ചെറിയ വിജയങ്ങൾക്കും ഇടയിൽ എവിടെയോ എനിക്ക് ഉണ്ടെന്ന് ഞാൻ അറിയാതെ പോയ ശക്തി ലഭിച്ചു. ആത്മവിശ്വാസം തകരുമ്പോഴും തോൽക്കാൻ തയാറാവാത്ത എന്നിലെ ആ പെൺകുട്ടിയെ ഞാൻ കണ്ടെത്തി.
എന്റെ പരിശീലകനായ അലി ഷിഫാസ് വിഎസ്സിന്, എന്നെ നയിച്ചതിന് നന്ദി. നിങ്ങൾ അദ്ഭുതകരമാണ്. എന്നോട്, പോരാടിയതിന്, ഒഴികഴിവുകൾക്ക് പകരം ചിട്ടയോടെയുള്ള ജീവിതഅച്ചടക്കം തിരഞ്ഞെടുത്തതിന്, വീണ്ടും വിശ്വസിച്ചതിന്, നന്ദി.
ഈ ട്രാൻസ്ഫോർമേഷൻ വെറും ഫോട്ടോ അല്ല. ഇത് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്, ഭേദപ്പെടാൻ സമയമെടുക്കുമെന്ന്, പുരോഗതി കുഴപ്പങ്ങൾ നിറഞ്ഞതാണെന്ന്, എത്ര ചെറുതാണെങ്കിലും ഓരോ ചുവടും മുന്നോട്ട് തന്നെ വയ്ക്കണമെന്നതിന്.
നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അത് തുടരുക. ഒരു ദിവസം, നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ, ഓരോ തുള്ളി കണ്ണുനീരും, ഓരോ സംശയവും, ഓരോ പരിശ്രമവും വിലപ്പെട്ടതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും.