ADVERTISEMENT

50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ – സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) ,മികച്ച നടി– കനി കുസൃതി (ബിരിയാണി) , സിനിമ – വാസന്തി, സംവിധായകൻ – ലിജോ ജോസ് പെല്ലിശേരി. ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടൻ ആയപ്പോൾ നിവിൻ പോളിയും (മൂത്തോൻ) അന്ന ബെന്നും (ഹെലന്‍) പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്.

ADVERTISEMENT

മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.

അവാർഡ് ജേതാക്കൾ

നടൻ :  സുരാജ് വെഞ്ഞാറമൂട് ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

നടി:  കനി കുസൃതി (ബിരിയാണി)

ADVERTISEMENT

സ്വഭാവ നടൻ: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)

സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി)

ADVERTISEMENT

സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്)

നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

തിരക്കഥാകൃത്ത്: റഹ്മാൻ ബ്രദേഴ്സ് (വാസന്തി)

ചിത്രം: വാസന്തി (സംവിധാനം: റഹ്മാൻ സഹോദരങ്ങൾ)

രണ്ടാമത്തെ ചിത്രം: കെഞ്ചിര (സംവിധാനം: മനോജ് കാന)

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

ബാലതാരം: കാതറിൻ വിജി

ഗായകൻ: നജീം അർഷാദ്

ഗായിക: മധുശ്രീ നാരായണൻ

സംഗീത സംവിധാനം: സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)

ഡബ്ബിങ് ആർട്ടിസ്റ്റ്: വിനീത് (ലൂസിഫർ, കുഞ്ഞാലി മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം)

ചിത്ര സന്നിവേശം: കിരൺ ദാസ് (ഇഷ്ക്)

ശബ്ദമിശ്രണം: കണ്ണൻ ഗണപതി

കുട്ടികളുടെ ചിത്രം: നാനി

ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍

പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍- മരയ്ക്കാർ‍ അറബിക്കടലിന്റെ സിംഹം

ചിത്രസംയോജകന്‍: കിരണ്‍ദാസ്

 




 

 

 

 

 

ADVERTISEMENT