ADVERTISEMENT

മണ്ണോടു ചേരാത്ത ഇന്നസെന്റ് ഓർമകൾ ആ കല്ലറയിലും പുനർജനിക്കുന്നു. ഇന്നസെന്റ് അനശ്വരമാക്കിയ എണ്ണം പറഞ്ഞ കഥാപാത്രങ്ങളെ അദ്ദേഹത്തിന്റെ കല്ലറയ്ക്കു മുകളിൽ ചേർത്തു വയ്ക്കുകയാണ് കുടുംബാംഗങ്ങൾ. ഇന്നസെന്റിന്റെ ചെറുമക്കളായ ഇന്നസെന്റ് ജൂനിയറും അന്നയുമാണ് അപ്പച്ചന്റെ ചിത്രങ്ങൾ കൊത്തിവയ്ക്കാമെന്ന ജീവൻ തുടിക്കുന്ന ആശയത്തിനു പിന്നിൽ.

രണ്ടു ദിവസത്തെ അധ്വാനമാണ് മനോഹരമായ ആശയമായി പുനർജനിച്ചത്. ഇഷ്ടം, വേഷം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, പാപ്പി അപ്പച്ച തുടങ്ങി ഇന്നസെന്റ് അനശ്വരമാക്കിയ 30 കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് കല്ലറയിൽ ചിത്രങ്ങളായി സന്നിവേഷിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

സുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇന്നസെന്റ് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ മൂന്നുപതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന താരമാണ് വിടവാങ്ങിയത്. 18 വര്‍ഷം താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യചിത്രം നൃത്തശാല. 2014 മുതല്‍ 2019 വരെ ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ നടന്‍ എന്നതിനപ്പുറം അതിജീവനപ്പോരാളി കൂടിയായിരുന്നു ഇന്നസെന്റ്. അര്‍ബുദരോഗമുക്തിക്ക് പിന്നാലെ അര്‍ബുദ അവബോധരംഗത്തും ശ്രദ്ധേയനായി. അര്‍ബുദ അതിജീവനത്തെക്കുറിച്ച് പുസ്തകമെഴുതി,  ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’.  

ADVERTISEMENT

പ്രധാന സിനിമകള്‍: കാബൂളിവാല, കിലുക്കം, ഗജകേസരിയോഗം, റാംജിറാവു സ്പീക്കിങ്, മാന്നാര്‍  മത്തായി സ്പീക്കിങ്, വിയറ്റ്നാം കോളനി, മിഥുനം,മഴവില്‍ കാവടി, പത്താംനിലയിലെ തീവണ്ടി,  കോട്ടയം കുഞ്ഞച്ചന്‍, അഴകിയരാവണന്‍, മണിച്ചിത്രത്താഴ്, സര്‍വകലാശാല,വെള്ളാനകളുെട നാട് , പൊന്‍മുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, അയാള്‍ കഥയെഴുതുകയാണ്, ഡോ.പശുപതി, നമ്പര്‍ 20 മദ്രാസ് മെയില്‍, പൂക്കാലം വരവായ്, ഗോഡ്ഫാദര്‍.  

ADVERTISEMENT
ADVERTISEMENT