Monday 18 March 2024 10:28 AM IST : By സ്വന്തം ലേഖകൻ

‘പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് ‘ആടുകാലം’: ആട് മൂന്നാം ഭാഗം പ്രഖ്യാപിച്ചു

jayasurya

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ആട് ഒരു ഭീകരജീവിയാണ്, ആട് – 2 എന്നീ ചിത്രങ്ങൾ പ്രേക്ഷകരെ ഏറെ രസിപ്പിച്ച കോമഡി എന്റർടെയ്നറുകളാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുന്നു.

ജയസൂര്യയും നിർമാതാവ് വിജയ് ബാബുവും മിഥുനും കറുത്ത കോസ്റ്റ്യൂം ധരിച്ച് ആട്ടിന്‍കുട്ടികളെ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപ പോസ്റ്ററിലുള്ളത്. ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നതിന്റെ ആവേശത്തിലാണ് ജയസൂര്യയുടെ ആരാധകർ.

‘പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് ‘ആടുകാലം’ എന്ന കുറിപ്പോടെയാണ് ജയസൂര്യ പോസ്റ്റർ ഫെസ്ബുക്കില്‍ പങ്കുവച്ചത്. ‘പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാർ’ എന്ന കുറിപ്പോടെയാണ് മിഥുന്‍ മാനുവല്‍ തോമസ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്.