ADVERTISEMENT

ഗായിക അഭയ ഹിരൺമയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ അമ്മാവനോടൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മലയാളത്തിന്റെ പ്രിയ നടൻ കൊച്ചു പ്രേമൻ എന്ന കെ.എസ് പ്രേംകുമാറിനൊപ്പമുള്ള ചിത്രമാണ് ഇതെന്നതാണ് ഏറ്റവും വലിയ കൗതുകം. രസകരമായൊരു കുറിപ്പോടെയാണ് അഭയ ചിത്രം പങ്കു വച്ചിരിക്കുന്നത്.

‘ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്‍ണക്കമ്മൾ കൊണ്ട് തന്നു. പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ.
പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..❤️ഞങ്ങള്‍ പെണ്കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ....ഞങ്ങടെ ‘ഗിഫ്റ് ബോക്സ്’ ആണ് മാമ്മൻ’.– എന്നാണ് ചിത്രത്തിനൊപ്പം അഭയ കുറിച്ചിരിക്കുന്നത്.

ADVERTISEMENT

ചിത്രത്തിൽ ഇരുവർക്കുമൊപ്പം സംഗീത സംവിധായകനും അഭയയുടെ ജീവിത പങ്കാളിയുമായ ഗോപി സുന്ദറുമുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT