’ഞാൻ സ്റ്റീവ് ലോപസിനു’ ശേഷം നായിക അഹാന കൃഷ്ണയെ പിന്നെ സിനിമയിൽ കണ്ടതേയില്ല. അടിപൊളിയൊരു കോളജ് ലൈഫ് മാക്സിമം ആസ്വദിക്കുകയായിരുന്നു കക്ഷി. ഇടവേളയ്ക്കുശേഷം ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’യിലൂടെ തിരിച്ചെത്തുന്ന അഹാന കൃഷ്ണയ്‌ക്ക് ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തന്റേതായ കാഴ്ചപ്പാടുകളുണ്ട്.
"ചെറിയ ചില പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാലും ഇരുപത്തൊന്നു വയസ്സേയുള്ളൂ എനിക്ക്. കരിയർ മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ. സിനിമയിൽ എത്ര പ്രണയിക്കാം, എത്ര ബൈക്കിൽ പോകാം. ലവ്, അറേഞ്ച്ഡ് എന്നതൊന്നും പ്രശ്നമല്ല. എന്നെപ്പോലെ നല്ല സ്വഭാവമുള്ള പയ്യനാകണമെന്നേയുള്ളൂ. നല്ല പയ്യൻ എന്നാൽ വ്യക്തിത്വവും സത്യസന്ധതയുമുള്ളയാൾ. സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കിൽ തീർന്നില്ലേ?" അഹാന ചോദിക്കുന്നു.
അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ