‘കടവുസാരിയില്‍ നാടന്‍ സുന്ദരി, നൊസ്റ്റാള്‍ജിയ’; പത്തൊൻപതാം വയസ്സിലെ ചിത്രവുമായി അനു സിത്താര

Mail This Article
×
കൗമാരക്കാലത്തെ ചിത്രം പങ്കുവച്ച് പ്രിയതാരം അനു സിത്താര. പത്തൊൻപത് വയസ്സുള്ളപ്പോൾ എടുത്തൊരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. കടവുസാരിയിലും ജിമിക്കിയിലും നാടന്‍ സുന്ദരിയാണ് താരം.
പഴയ അനുവാണ് കൂടുതൽ സുന്ദരി, താരം ഇപ്പോള്‍ ഒരുപാട് മാറിയെന്നുമാണ് ആരാധകരുടെ കമന്റുകൾ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘വാതിൽ’ എന്ന ചിത്രത്തിലാണ് അനു സിത്താര അവസാനം പ്രത്യക്ഷപ്പെട്ടത്.