പാ രഞ്ജിത്- വിക്രം കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് തങ്കലാന്‍. സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ വെയിലേറ്റ് തനിക്ക് പൊള്ളലേറ്റിരുന്നതായി നടി മാളവിക മോഹനന്റെ വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്ന് അഞ്ച് ഡോക്ടര്‍മാരെ കാണേണ്ടി വന്നതായും താരം പറയുന്നു.
‘‘തങ്കലാന്‍ സിനിമയ്ക്ക് വേണ്ടി 10 മണിക്കൂറോളം മേക്കപ്പിട്ട് ഇരുന്നു. ഇതോടെ ദേഹത്ത് കലകള്‍ വന്നു. ചിത്രീകരണത്തിന് ഇടയില്‍ ഒരുപാട് നേരം വെയിലത്ത് നില്‍ക്കേണ്ടി വന്നു. ആ സമയം അതൊന്നും ശ്രദ്ധിച്ചില്ല. എന്നാല്‍ പിന്നീട് ശരീരത്തില്‍ അവിടവിടെയായി പൊള്ളലേറ്റ പാടുകളുണ്ടായി. ഒരു ത്വക് രോഗ വിദഗ്ധനേയും നേത്രരോഗ വിദഗ്ധനേയും ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരെ ഞാന്‍ കണ്ടു.’’- മാളവിക പറയുന്നു.
ആരതി എന്ന കഥാപാത്രത്തില്‍ പുതിയ ലുക്കിലാണ് മാളവിക തങ്കലാനില്‍ പ്രത്യക്ഷപ്പെടുന്നത്. പാര്‍വതി തിരുവോത്തും തങ്കലാനില്‍ പ്രധാന വേഷത്തിലെത്തുന്നു. ഒഗസ്റ്റ് 15നാണ് റിലീസ്.