ADVERTISEMENT

ഓഗസ്റ്റിൽ വിവാഹിതയാകുന്ന പ്രിയാമണി ഭാവിവരൻ മുസ്തഫയെ കുറിച്ച് വനിതയോട് മനസ്സ് തുറക്കുന്നു. ഒപ്പം ഫിറ്റ്നസ് രഹസ്യങ്ങളും..

"നമ്മളെ മനസ്സിലാക്കുന്ന ഒരാൾ ഒപ്പമുള്ളപ്പോൾ അനാവശ്യ ഡ്രാമയൊന്നുമില്ലാതെ നമുക്ക് നമ്മളായി തന്നെ ഇരിക്കാൻ സാധിക്കുന്ന ഒരാളെ ജീവിതപങ്കാളിയാക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. ആൻഡ് യൂ ആർ അബ്സൊല്യൂട്ട്ലി ലൈക് ദാറ്റ്. ഞാൻ എല്ലാവരോടും ഫ്രണ്ട്‌ലിയാണ്, ഒരുപാട് സംസാരിക്കാനിഷ്ടം. പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും ഇഷ്ടമാണ്. ഇനിയിപ്പോൾ ധൈര്യപൂർവം പറയാം, ഭാവിവരനാണ് ഏറ്റവും നല്ല സുഹൃത്ത്. അല്ല എന്റെ ഉറ്റ സുഹൃത്തിനെയാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്നത്..." മുസ്തഫയെ കുറിച്ച് പറയുമ്പോൾ പ്രിയയുടെ മുഖത്ത് സന്തോഷം അലയടിക്കുന്നു.

musthafa-priya
ADVERTISEMENT

"പ്രിയാജീ കൂടുതൽ ചെറുപ്പമായപോലെ തോന്നുന്നല്ലോ കല്യാണം അടുത്തതിന്റെ സന്തോഷമാണോ? എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട് ഈയിടെയായി. തീർച്ചയായും മുഖത്ത് അതിന്റെ സന്തോഷമുണ്ടാകും. പക്ഷേ, ചെറുപ്പത്തിന്റേയും  ഫിറ്റ്നസിന്റെയും രഹസ്യം മുസ്തഫയല്ല വ്യായാമമാണെന്ന് ഞാൻ അവരോടൊക്കെ പറയാറുണ്ട്. വീട്ടിലുള്ളപ്പോൾ എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യും. ഭക്ഷണത്തിലും നല്ല കൺട്രോൾ ഉണ്ട്. എത്ര രുചിയുള്ളതായാലും ആവശ്യത്തിൽ കൂടുതൽ കഴിക്കില്ല. എന്നാലും നോ പറയാന്‍ പറ്റാത്ത വിഭവങ്ങളുണ്ട്. ഓലനാണ് അതിൽ നമ്പർ വൺ. ബെംഗളൂരുവിൽ കിട്ടുന്ന അക്കി റോട്ടി, അതു മാത്രം കഴിച്ച് എനിക്ക് എത്ര നാൾ വേണമെങ്കിലും ജീവിക്കാം. റാഡിസൺ ബ്ലൂ ഹോട്ടലിൽ കിട്ടുന്ന ബാർബിക്യൂ ഫിഷ്! ഇതൊക്കെ ഓർത്തു വച്ചോളൂ..." പ്രിയാമണി പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം ഓഗസ്റ്റ് ലക്കം വനിതയിൽ വായിക്കാം

വനിത കവർ ഷൂട്ട് വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT