വിവാഹവാർഷിക ദിനത്തിൽ സ്നേഹം നിറയും കുറിപ്പുമായി നടി സുജിത. ഭർത്താവ് ധനുഷിനെക്കുറിച്ചും വിവാഹജീവിതം നൽകിയ സന്തോഷങ്ങളെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പാണ് സുജിത പങ്കുവച്ചത്.
ചോറ്റാനിക്കര ക്ഷേത്രത്തിൽ സന്ദർശനം നടത്തിയപ്പോഴുള്ള ചിത്രത്തിനൊപ്പമാണ് സുജിതയുടെ കുറിപ്പ്. സുജിതയുടെ വാക്കുകൾ: ഞങ്ങളുടേതാണ് ഈ ദിവസം. ജീവിതയാത്രയിൽ വർഷങ്ങളൊരുപാട് കടന്നുപോയി. പക്ഷേ ഇപ്പോഴും എനിക്ക് ഓർമുണ്ട് ആ ദിനം. ഈ ബന്ധം സന്തോഷകരമായി മുന്നോട്ടു പോകുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ദിനം! എന്നിരുന്നാലും എനിക്ക് വളരെയധികം സന്തോഷവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഇപ്പോഴും ആ വികാരം തുടരുന്നു. എന്റെ ആത്മവിശ്വാസത്തിനു കാരണം നിങ്ങളാണ് ധനുഷ്! ഇത്രയും ഗംഭീര മനുഷ്യനായതിനും എന്നെ വളരെയധിതം സന്തോഷവതിയാക്കുന്നതിനും നന്ദി.’
വിവാഹത്തെക്കുറിച്ചും ധനുഷുമായി പ്രണയത്തിലായ നിമിഷങ്ങളെക്കുറിച്ചും സുജിത മുൻപും മനസുതുറന്നിട്ടുണ്ട്.
ധനുഷുമായി മൂന്ന് മാസം സുഹൃത്തുക്കളായി പഴകിയതിന് ശേഷം, പ്രണയമാണോ സൗഹൃദമാണോ എന്ന് തിരിച്ചറിയുന്നതിന് മുൻപെ വിവാഹത്തിലേക്ക് എത്തിയെന്നായിരുന്നു ഒരിക്കൽ സുജിത പറഞ്ഞത്. സഹോദരൻ സൂര്യ കിരൺ ആയിരുന്നു വിവാഹത്തിന് മുന്‍കൈ എടുത്തതെന്നും സുജിത പറഞ്ഞു. മലയാളിയാണെങ്കിലും, തമിഴ് സംസ്‌കാരം അനുസരിച്ചായിരുന്നു സുജിതയുടെ വിവാഹം. അത് തന്റെ തീരുമാനമായിരുന്നുവെന്ന് സുജിത തുറന്നു പറഞ്ഞിരുന്നു. ധന്‍വിന്‍ എന്നാണ് ഏക മകന്റെ പേര്.
മീര ജാസ്മിന്റെ മുഖസാദൃശ്യമുള്ള പെൺകുട്ടി എന്ന നിലയിലാണ് കരിയറിന്റെ തുടക്കത്തിൽ സുജിത ശ്രദ്ധ കുറച്ചു സിനിമകളിൽ അഭിനയിച്ചതിനു ശേഷം മിനിസ്ക്രീനിലെത്തിയ സുജിത അവിടെയും തിരക്കുള്ള താരമായി മാറി. തമിഴകത്ത് ജനപ്രീതിയാർജിച്ച നിരവധി ടെലിസീരിയലുകളിലും സുജിതയുടെ സാന്നിദ്ധ്യമുണ്ട്.