നടി സുനൈനയും ദുബൈയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഖാലിദ് അൽ അമേരിയും തമ്മില്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകള്‍. തമിഴ് മാധ്യമങ്ങളിലാണ് ഇവരുടെ വിവാഹനിശ്ചയ വാർത്തകൾ വന്നത്. വിവാഹമോതിരം അണിഞ്ഞുള്ള രണ്ടു കൈകൾ പരസ്പരം ചേർത്തുപിടിച്ച ചിത്രം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ജൂൺ 5നാണ് സുനൈന ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്. എന്നാൽ പ്രതിശ്രുത വരനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം, ജൂൺ 26ന് ഖാലിദ് അൽ അമേരി തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ സമാനമായ ഒരു ചിത്രം പങ്കിട്ടു. അതിലും വധുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടായിരുന്നില്ല.
സുനൈനയും ഖാലിദും അടുത്ത സുഹൃത്തുക്കളാണ്. ‘ടർബോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഖാലിദ് മമ്മൂട്ടിയെ അഭിമുഖം ചെയ്ത വിഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സിഇഒയായ സല്‍മ മുഹമ്മദ് ആയിരുന്നു ഖാലിദ് അല്‍ അമേരിയുടെ ആദ്യ ഭാര്യ. ആറുമാസം മുന്‍പാണ് ഇരുവരും വിവാഹമോചിതരായത്.