ADVERTISEMENT

അന്തരിച്ച നടൻ രാജാറാമിനെ കുറിച്ച് ഭാര്യയും നടിയുമായ താരാ കല്യാൺ വനിതയോട് മനസുതുറക്കുന്നു..

"ടെലിവിഷൻ സജീവമായ കാലത്ത് ആൽബവും ടെലിസീരിയലുകളും ചെയ്ത് വിജയിപ്പിച്ചയാളാണ് അദ്ദേഹം. അഭിനയിക്കും, പാട്ടു പാടും, സംവിധാനം ചെയ്യും, കഥയെഴുതും മൃദംഗം വായിക്കും, നൃത്തം ചെയ്യും. പക്ഷേ, എവിടേയും എത്തിയില്ല. അംഗീകരിക്കപ്പെട്ടില്ല. രാജേട്ടന്റെ ആത്മാവ് സങ്കടപ്പെടുന്നുണ്ടെങ്കിൽ അത് ഈ കാര്യത്തിൽ മാത്രമായിരിക്കും. പലരും അവസരം നൽകാം എന്ന് പറഞ്ഞ് മോഹിപ്പിച്ച് ചതിച്ചു. പലരും അവരുടെ വഴികൾ നന്നാക്കാൻ ഉപയോഗിച്ച് ഉപേക്ഷിച്ചു.

ADVERTISEMENT

പക്ഷേ, ഒരിക്കലും രാജേട്ടൻ സങ്കടപ്പെട്ടിട്ടില്ല. രാജേട്ടൻ നൽകിയ അവസരത്തിലൂടെ വളർന്നവരുടെ അഭിമുഖം ടിവിയിൽ വരുമ്പോൾ അദ്ദേഹം ഇരുന്നു കാണും. ഒരു വട്ടമെങ്കിലും രാജയുടെ പേര് പറയുന്നുണ്ടോ എന്നറിയാൻ. ആരും പറയില്ല. അപ്പോൾ രാജേട്ടൻ പറയും, ഞാൻ വലിയൊരു ആളായിരുന്നെങ്കിൽ എല്ലാവരും എന്റെ പേര് പറയുമായിരുന്നു. അടുത്ത ജന്മത്തിലെങ്കിലും ഞാൻ എന്റെ ആഗ്രഹങ്ങൾ നേടിയെടുക്കും.

മരിച്ചപ്പോഴും പല പത്രങ്ങളും വിശേഷിപ്പിച്ചത് ജൂനിയർ ആർട്ടിസ്റ്റ് എന്നാണ്. നായകനായും വില്ലനായും രാജേട്ടൻ താരമായിരുന്ന ഇരുപതോളം സീരിയലുകളുടെ കാര്യം എല്ലാവരും  മറന്നു. പല സ്ഥലത്തു നിന്നും ഒരുപാട് അവഗണനകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ, അതിലൊന്നും തളർന്നു പോകുന്നയാളായിരുന്നില്ല. ഓരോ ദിവസവും എന്തെങ്കിലും ക്രിയേറ്റീവായിട്ടുള്ള പരിപാടിയുടെ ഐഡിയ കണ്ടുപിടിക്കും. അഭിനയിച്ച് മമ്മൂട്ടിയെ പോലെയാകുകയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം. ഡബ്സ്മാഷ് വിഡിയോ എന്ന ആശയം വന്നപ്പോൾ അതിൽ ഏറ്റവും സന്തോഷിച്ച വ്യക്തി രാജേട്ടനായിരിക്കും. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെല്ലാം വിഡിയോയിലൂടെ പൂർത്തിയാക്കുകയായിരുന്നു." താരാ കല്യാൺ പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ
 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT