ADVERTISEMENT

യുവതാരം ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്നു കന്നഡ സിനിമാ ലോകവും താരത്തിന്റെ ഉറ്റവരും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല.

നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ സൂപ്പർതാരം ധ്രുവ് സർജയുടെ സഹോദരനുമായ ചിരഞ്ജീവിയുടെ അമ്മാവനാണ് തെന്നിന്ത്യൻ താരം അർജുൻ. ചിരു മരിക്കുമ്പോൾ 4 മാസം ഗർഭിണിയായിരുന്നു മേഘ്ന രാജ്.

ADVERTISEMENT

കഴിഞ്ഞ ദിവസം,ചിരഞ്ജീവിയുടെ ആത്മശാന്തിക്കായി വീട്ടിൽ നടത്തിയ പ്രത്യേക പ്രാർത്ഥനായോഗത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത് വൈറൽ ആയിരുന്നു.

‘പ്രിയപ്പെട്ട ചിരു…നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും… അങ്ങനെയല്ലാതെയിരിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ് എന്റെ ചിരികൾക്കു പിന്നിലെ കാരണം, നീയെനിക്ക് തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്’ എന്നാണ് മേഘ്ന കുറിച്ചത്.

ADVERTISEMENT

ഇപ്പോഴിതാ, മേഘ്നയുടെ കുറിപ്പിന് നടി അഹാന കൃഷ്ണ നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്.

“നിന്റെയീ ചിരി കാണുമ്പോൾ മനസ്സു നിറയുന്നു” എന്നാണ് അഹാന കുറിച്ചത്.

ADVERTISEMENT



ADVERTISEMENT