ADVERTISEMENT

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനേത്രി, യുട്യൂബര്‍, വ്ളോഗര്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം.

ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള അഹാനയുടെ ഒരു ഡാൻസ് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ADVERTISEMENT

‘2008ൽ ഈ ഗാനം പുറത്തിറങ്ങിയപ്പോൾ, ഞാൻ പാട്ടിന്റെ ഒരു വലിയ ആരാധകയായിരുന്നു, ഞാൻ അത് എന്റെ അമ്മയുടെ ഫോണിൽ കോളർ ട്യൂൺ ആക്കിയിരുന്നു...’ എന്നാണ് നൃത്ത വിഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.

ADVERTISEMENT
ADVERTISEMENT