Saturday 06 April 2024 11:48 AM IST : By സ്വന്തം ലേഖകൻ

ഗുജറാത്തി പെണ്ണിന്റെ ചേലോടെ അമലയുടെ വളകാപ്പ്, ചേർന്നിരുന്ന് ജഗത്തും: ഹൃദയം നിറച്ച് ചിത്രങ്ങൾ

amala-valakappu

കൺമണിയെ കാത്തിരിക്കുന്ന സുന്ദരനിമിഷങ്ങളിലൂടെയാണ് മലയാളത്തിന്റെ പ്രിയതാരം അമല പോൾ കടന്നു പോകുന്നത്. ഗർഭകാലം ആഘോഷമാക്കുന്ന അമല തന്റെ വിശേഷങ്ങൾ സോഷ്യല്‍ മീ‍ഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വേഗമേറ്റി തന്റെ വളകാപ്പ് ചടങ്ങുകള്‍ ആഘോഷപൂർവം കൊണ്ടാടുകയാണ് താരം. ഭർത്താവ് ജഗത് ദേശായിക്കൊപ്പം വളകാപ്പ് ആഘോഷമാക്കുന്ന ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഗുജറാത്ത് സ്വദേശിയായ ജഗതിന്റെ നാട്ടിലെ പരമ്പരാഗതരീതിയിലാണ് വളകാപ്പ് നടത്തിയത്. സ്നേഹവും തനതു പാരമ്പര്യവും ഹൃദയത്തോടു ചേർത്തു നിർത്തുന്നു എന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

amala-9

ഓഫ് വൈറ്റ് സാരിയിൽ അതിസുന്ദരിയായാണ് അമല ഒരുങ്ങിയത്. സാരിയിൽ ചുവപ്പ് ബോർഡറാണ് നൽകിയത്. സാരിയുടെ ബോർഡറിന് മാച്ച് ചെയ്താണ് ബ്ലൗസ് ധരിച്ചത്. നോർത്ത് ഇന്ത്യൻ രീതിയിലാണ് സാരി ധരിച്ചത്. നിറയെ വളകളും ധരിച്ചിട്ടുണ്ട്. ഹെവി ചോക്കറും കമ്മലുമാണ് സ്റ്റൈൽ ചെയ്തത്. ഐവറി നിറത്തിലുള്ള കുർത്തയാണ് ജഗത് സ്റ്റൈൽ ചെയ്തത്. സൂറത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.

amala-3

സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങൾക്ക് ആശംസകളുമായി നിരവധി പേർ എത്തുന്നുണ്ട്. ഗർഭകാലത്തെ നിരവധി ചിത്രങ്ങൾ അമല നേരത്തേയും പങ്കുവച്ചിരുന്നു. ജനുവരി 4നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന വിശേഷം അമല പങ്കിട്ടത്.

amala-8

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അമല പോൾ ചിത്രം. പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനുവായിട്ടാണ് അമല എത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി മുന്നേറുകയാണ്.