Tuesday 11 March 2025 12:36 PM IST : By സ്വന്തം ലേഖകൻ

സന്തോഷം നിറയും നിമിഷങ്ങൾ...കുടുംബത്തോടൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി അമല പോൾ

amala

കുടുംബത്തോടൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി നടി അമല പോൾ. ‘Weekend in Auroville’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമല ഭർത്താവ് ജഗത് ഇവരുടെ കുഞ്ഞ് എന്നിവരെ ചിത്രങ്ങളിലും ഒപ്പമുള്ള വിഡിയോയിലും കാണാം.

‘എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങള്‍ നിന്നോടൊപ്പമായിരുന്നു. നിന്നോടൊപ്പം മാത്രം’ എന്നാണ് ജഗത് ചിത്രങ്ങള്‍ക്കു താഴെ കമന്റിട്ടത്.

2023 നവംബറില്‍ ആയിരുന്നു അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. 2024 ജൂണ്‍ 11ന് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചു.