Saturday 08 March 2025 02:27 PM IST : By സ്വന്തം ലേഖകൻ

‘മഞ്ജുവിന്റെ ഈ സന്ദർശനം എന്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത ഒരു ഓർമയായുണ്ടാകും’: സന്തോഷം പങ്കുവച്ച് ഉമ തോമസ് എംഎല്‍എ

uma

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽ നിന്നു വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേറ്റത് കേരളത്തെ ഞെട്ടിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എംഎല്‍എ ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നു മെല്ലെ കരകയറി വീട്ടില്‍ വിശ്രമത്തിലാണ്.
ഇപ്പോഴിതാ അപകടത്തെ തുടർന്ന് വിശ്രമിക്കുന്ന തന്നെ നടി മഞ്ജു വാരിയർ വീട്ടിൽ എത്തി സന്ദർശിച്ച സന്തോഷം പങ്കിടുകയാണ് ഉമ തോമസ് എംഎല്‍എ.

‘അപ്രതീക്ഷിതമായൊരു ദുരന്തം ഏറ്റുവാങ്ങിയ ഈ ദിവസങ്ങളിൽ, നിങ്ങളുടെ പ്രാർത്ഥനകളും സ്നേഹവും ആശംസകളും ആയിരുന്നു എനിക്ക് ഏറ്റവും വലിയ കരുത്ത്...

ജീവിതം ഒരു നിമിഷം കൊണ്ടു മാറ്റിമറിക്കുമെന്ന തിരിച്ചറിവിലും, അതിനെ അതിജീവിക്കാനുള്ള കരുത്തിലും ഒരുപാട് മനുഷ്യരെ കാണുമ്പോൾ മനസ്സ് നിറയും....

മഞ്ജു ഇന്ന് എന്നെ കാണാൻ എത്തിയത് അത്രയും മനോഹരമായ ഒരു അനുഭവമായിരുന്നു...

ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ, മഞ്ജു നിരന്തരം വിളിച്ച് എന്റെ മക്കളോടും സ്റ്റാഫിനോടും വിവരങ്ങൾ ചോദിച്ചറിയാറുണ്ടായിരുന്നു..

ജീവിതം ഓരോ പരീക്ഷണങ്ങൾ നമ്മുക്ക് മുന്നിൽ കൊണ്ടുവരുമ്പോഴും, പരസ്പരം കരുതുന്ന നല്ല മനസുകൾ ഉണ്ടെങ്കിൽ അതിജീവിക്കാൻ എളുപ്പമാകും..

മഞ്ജുവിന്റെ ഈ സന്ദർശനം എന്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത ഒരു ഓർമയായുണ്ടാകും... ഈ സ്‌നേഹത്തിനും കരുതലിനും ഹൃദയത്തിൽ നിന്ന് നന്ദി...’.– മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇമ തോമസ് സോഷ്യൽ മീഡിയയില്‍ കുറിച്ചു.