‘അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങി തരാമെന്നാണ് അച്ഛൻ പറഞ്ഞത്’! പ്രതികരണവുമായി അനശ്വര രാജൻ
Mail This Article
വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിട്ട സൈബർ ആക്രണത്തിന് മറുപടിയുമായി യുവനായിക അനശ്വര രാജൻ.
ഇതെന്നെ മാനസികമായി ബാധിച്ചില്ല. പക്ഷേ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കേരളത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നത് എന്നോർത്ത് അത്ഭുതപ്പെടുകയാണ്. നെഗറ്റീവ് കമന്റുകൾ വരുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം പരിധി വിടുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘എന്റെ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഇതിൽ യാതൊരു പ്രശ്‌നവുമില്ല. ചില കമന്റുകൾ ഞാൻ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങി തരാമെന്നാണ് അച്ഛൻ പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്നതാണ് നമ്മൾ ധരിക്കുന്നത്. അല്ലാതെ കമന്റിടുന്നവരുടെ ഇഷ്ടം നോക്കിയല്ല’.– താരം വ്യക്തമാക്കി