ADVERTISEMENT

മലയാളത്തിന്റെ പ്രിയ യുവനായികയാണ് അനശ്വര രാജൻ. ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രത്തിനു നേരെ ഒരു വിഭാഗം സൈബർ ആക്രമണവുമായി എത്തിയിരിക്കുന്നു.

anaswara-2

മോഡേൺ ലുക്കിലുള്ള തന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രം താരം പങ്കുവച്ചതാണ് ചിലരെ അസ്വസ്ഥരാക്കിയിരിക്കുന്നത്.

ADVERTISEMENT

അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

ഉദാഹരണം സുജാതയിലൂടെ ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ പ്രിയങ്കരിയായി. വാങ്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കഴിഞ്ഞ ദിവസമായിരുന്നു അനശ്വര 18-ാം പിറന്നാള്‍ ആഘോഷിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT