Thursday 17 September 2020 11:28 AM IST : By സ്വന്തം ലേഖകൻ

‘ലെഗ് പീസ് ഇല്ലേ’ എന്ന് ചോദ്യം! തകർപ്പൻ മറുപടിയുമായി അന്ന ബെൻ: കയ്യടിച്ച് സോഷ്യൽ മീഡിയ

anna

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട യുവനടി അനശ്വര രാജന് പിന്തുണ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ, തന്റെ മറ്റൊരു ചിത്രത്തിന് മോശം കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി നടി അന്ന ബെൻ.

‘ലെഗ് പീസ് ഇല്ലേ’ എന്ന ചോദ്യത്തിന് ‘ഹാൻഡ് പീസ്’ മതിയോ എന്നാണ് അന്നയുടെ മറുപടി. അന്ന നൽകിയ മറുപടിക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തു വന്നത്.

anna-2

റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, നസ്രിയ നസിം, രജിഷ വിജയൻ തുടങ്ങിയവരും ‘വീ ഹാവ് ലെഗ്‌സ്’ ക്യാംപെയ്ന്റെ ഭാഗമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.